ജമ്മു ഡിസിസി അധ്യക്ഷന്‍മാരുമായി 24 അംഗ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘം കൂടികാഴ്ച നടത്തി

ജമ്മു: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 24 അംഗ നയതന്ത്ര പ്രതിനിധി സംഘം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടികാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നിന്ന് മടങ്ങും. ഇവര്‍ ഡിഡിസി ചെയര്‍പേഴ്സണ്‍മാരെയും പഞ്ചായത്ത് പ്രതിനിധികളെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചു.ഇയുവിന്റെയും ഫ്രാന്‍സ്, മലേഷ്യ, ബ്രസീല്‍, ക്യൂബ, ബംഗ്ലാദേശ് തുടങ്ങി 23 രാജ്യങ്ങളുടെയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. മധ്യ കശ്മീരിലെ ബുദ്ഗാമിലുള്ള സര്‍ക്കാര്‍ കോളേജില്‍ ഇവര്‍ പങ്കെടുത്ത് ഔപചാരിക ചടങ്ങ് നടന്നു. ശ്രീനഗറിലെയും ബുഡ്ഗാമിലെയും തെരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിഡിസി ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, മേയര്‍, ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, മറ്റ് പൊതു പ്രതിനിധികള്‍ എന്നിവരുമായാണ് കൂടികാഴ്ച നടത്തിയത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതായി അധികൃതര്‍ അവകാശപ്പെട്ടു. വിവിധ ഗ്രാമമുഖ്യന്‍മാരുമായി പ്രതിനിധികള്‍ സംഭാഷണം നടത്തി പ്രശ്നങ്ങള്‍ മനസ്സിലാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലാ വികസന കൗണ്‍സില്‍ പ്രതിനിധികള്‍, തദ്ദേശ പ്രതിനിധികള്‍ എന്നിവരുമായുംസംഘം കൂടിക്കാഴ്ച നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →