തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴുപേരെ കൂടി നിയമി്ച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 37 ആയി ഉയര്‍ന്നു. മന്തിസഭാ ചട്ടം ഭേദഗതി ചെയ്താണ് എണ്ണം ഉയര്‍ത്തിയത്.
പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാ വര്‍മ്മ, പ്രസ് സെക്രട്ടറി പിഎം മനോജ്, പേഴ്‌സണല്‍ അസിസ്റ്റന്റ് പിഎ ബഷീര്‍, ക്ലാര്‍ക്ക് ഇ.വി പ്രിയേഷ്, ഓഫീസ് അസിസി്റ്റന്റ് അഭിജിത് പി., ഇസ്മായേല്‍ പി, ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പേഴ്‌സണല്‍ സ്റ്റാഫായി നിയമനം നല്‍കി ഉത്തരവായത്.
വിരമിക്കുമ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടിയാണ് നടപടി .മുന്‍കാല പ്രാബല്യത്തോടുകൂടിയാണ് നിയമനം. രണ്ടുവര്‍ഷത്തിലേറെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചട്ടപ്രകാരം ഭാവിയില്‍ പെന്‍ഷന് അവകാശമുണ്ട്.നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറിക്കൊഴിച്ച മറ്റെല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹത ഉണ്ടാവും.

