ആന കൊമ്പുമായി മൂന്നുപേര്‍ പിടിയിലായി

അടിമാലി: അടിമാലിയില്‍ ആന കൊമ്പുകളുമായി മൂന്നുപേര്‍ പിടിയിലായി. അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനില്‍, സനോജ്, ബിജു എന്നിവരാണ് വനപാലകരുടെ പിടിയിലായത്. 22 കിലോഗ്രാം തൂക്കം വരുന്നതാണ് ആനക്കൊമ്പുകള്‍. ഇവയ്ക്ക് വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരും. വാളറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുളള തൊട്ടിയാര്‍ ഡാം സൈറ്റിന് സമീപം വച്ച് ഇവര്‍ ആന കൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാവുന്നത്.

ഇടുക്കി ഫ്‌ളയിംഗ് സ്‌ക്വാഡിന്റെയും അടിമാലി- നേരിയമംഗലം ഫോറസ്റ്റ് റെയിഞ്ച് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദിവാസികളില്‍ നിന്നാണ് ആന കൊമ്പ് ലഭിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുളളതായാണ് വനപാലകര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കായി അന്വേഷണം നടന്നുവരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →