ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ രണ്ടുപെണ്‍കുട്ടികള്‍ വനത്തിനുളളില്‍ മരിച്ച നിലയില്‍

ഉന്നാവോ: ഉത്തര്‍പ്രദേശിനെ ഉന്നാവില്‍ രണ്ടുപെണ്‍കുട്ടികളെ വനത്തിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെയും കയ്യുംകാലും കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. 2021 ഫെബുവരി 17ന് ബുധനാഴ്ചയാണ് സംഭവം. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കാനായി പോയതായിരുന്നു ഇവര്‍. ഏറെ സമയമായിട്ടും കാണാതിരുന്നതിനാല്‍ ബന്ധുക്കള്‍ നടത്തിയ അ ന്വേഷണത്തില്‍ മൂന്നുപേരെയും വനത്തിനുളളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുട്ടികളുടെ ബന്ധു പറഞ്ഞു.

അനഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലഖ്‌നൗ ഐജി ഉള്‍പ്പടെ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷം ഉളളില്‍ ചെന്നാണ് രണ്ടുപേരും മരിച്ചതെന്ന് ഉന്നാവോ പോലീസ് പറഞ്ഞു.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →