തുടര്‍ച്ചയായ പതിനൊന്നാം ദിവസവും എണ്ണവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില ഉയര്‍ന്നു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും പെട്രോളിന്റെ വില 90 കടന്നു. പെട്രോളിന് 34 പൈസയും ഡിസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 91.78 രൂപയും ഡീസലിന് 86.29 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.64 രൂപയുമാണ് വില

കഴിഞ്ഞ പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപയും ഡീസലിന് 18.74 രൂപയുമാണ് ഉയര്‍ന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാദ്ധ്യത. രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡോയിലിന് വില 65 ഡോളറിലേക്കടുക്കുകയാണ് . ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപ്പെക്ക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്നരീതിയില്‍ വിലകൂട്ടാനുളള തീരുമാനത്തിന്റെ ഭാഗമായാണ് ഒപ്പെക്ക് രാജ്യങ്ങള്‍ എണ്ണഉല്‍പ്പാദനം കുറച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →