റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചലച്ചിത്രോൽസവം- സിനിമകൾ നിർമ്മിക്കാനുള്ള നൂതന സാധ്യതകൾ യുവ സംവിധായകർ പ്രയോജനപ്പെടുത്തണമെന്നു വിപിൻ ആറ്റ്‌ലീ

February 18, 2021 - 6:52 pm

എറണാകുളം: സിനിമ നിർമ്മിക്കുന്നതിന് ഇന്ന് ലഭ്യമായിരിക്കുന്ന നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയ്യാറാകണം എന്ന് സംവിധായകൻ വിപിൻ ആറ്റ്‌ലീ. മുൻകാലങ്ങളെ അപേക്ഷിച്ച് സിനിമ നിർമാണ പ്രക്രിയ ഇന്ന് വളരെ എളുപ്പമാണ്. ഇത് സിനിമ ലക്‌ഷ്യം വെയ്ക്കുന്ന യുവ സമൂഹത്തിന് ഒരുപാട് സാധ്യതകൾ നല്കുന്നുണ്ട്. അദ്ദേഹം അഭിപ്രായപ്പെട്ടു. 

എനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളാണ് എന്റെ സിനിമകൾക്ക് കാരണമാകുന്നത്. മ്യൂസിക്കൽ ചെയറും അത്തരത്തിലുള്ളൊരു ചിത്രമാണ്. എനിക്കുണ്ടായ മരണഭയമാണ് മ്യൂസിക്കൽ ചെയർ എന്ന ചിത്രം. ചെറിയ മുതൽ മുടക്കിൽ നല്ല സിനിമകൾ നിർമ്മിക്കാൻ സാധിക്കും. വിപിൻ ആറ്റ്‌ലീ കൂട്ടിച്ചേർത്തു. മ്യൂസിക്കൽ ചെയർ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന മേളയുടെ ഒന്നാം ഘട്ടത്തിൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *