ലഖനൗ: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തുക്കളുമായി ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായി. ഇരുവരും മലാളികളാണ്. അന്‍സാദ് ബദറൂദ്ദീന്‍,ഫിറോസ് ഖാന് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അന്‍സാദ് ബദറുദ്ദീന്‍ പത്തനംതിട്ട പന്തളം സ്വദേശിയാണ്. ഇദ്ദേഹം പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ഓര്‍ഗനൈസറാണ്. ഫിറോസ് ഖാന് കോഴിക്കോട് സ്വദേശിയാണെന്നാണ് വിവരം. ഇവര്‍ ഉത്തര്‍ പ്രദേശിലെ വിവിധയിടങ്ങളില്‍ അക്രമണം ലക്ഷ്യമിട്ടെന്ന് യുപി പോലീസ് പറയുന്നു.
ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടെന്നും പോലീസ് ആരോപിക്കുന്നു. സ്ഫോടനം ലക്ഷ്യമിട്ട് രണ്ടുപേര്‍ ഉത്തര്‍ പ്രദേശിലേക്ക് എത്തുന്നുവെന്ന് 2021 ഫെബ്രുവരി 11 ന് രഹസ്യ വിവരം ലഭിച്ചിരുന്നുവെന്നും ഇതനുസരിച്ച് തെരച്ചില്‍ നടത്തിവരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്.
അന്‍സാദ് ബദറുദ്ദീനെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഭാര്യ പന്തളം സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. ദില്ലിയില്‍ ജോലിക്ക് പോയതാണെന്നായി രുന്നു ഭാര്യ പറഞ്ഞത്.

