കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴികൾ
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്.
ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇഡി ഹർജി അടുത്ത മാസം രണ്ടിന് വിധി പറയാൻ മാറ്റി. അഡീ. സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

