വാഷിംഗ്ടൺ: കോവിഡ് 19 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നേരിടാൻ മാസ്കുകൾക്കുള്ളിൽ ഉണ്ടാകുന്ന ഈർപ്പം സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? സ്ഥിരമായി മാസ്ക് ധരിക്കുന്നതിന്റെ മറ്റൊരു നേട്ടമാണിതെന്ന് ഒരു സംഘം ഗവേഷകർ പറയുന്നു.
പഠനത്തിന്റെ കണ്ടെത്തലുകൾ ‘ബയോഫിസിക്കൽ ജേണലിൽ’ പ്രസിദ്ധീകരിച്ചു. എൻഐഎച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസിലെ (എൻഐഡിഡികെ) ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, മാസ്ക് ധരിക്കുന്നയാൾ ശ്വസിക്കുന്ന വായുവിലെ ഈർപ്പം ഗണ്യമായി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
ശ്വസിക്കുന്ന വായുവിലെ ഈ ഉയർന്ന ഈർപ്പം, കോവിഡ് ബാധിച്ച ആളുകളിൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ശ്വസിക്കുന്ന വായുവിലെ ഈ ജലാംശം രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യുമത്രേ.
“ഉയർന്ന അളവിലുള്ള ഈർപ്പം ഇൻഫ്ലുവൻസയുടെ കാഠിന്യം കുറയ്ക്കുന്നതായി കാണിക്കുന്നു, ഇത് സമാനമായ ഒരു സംവിധാനത്തിലൂടെ കോവിഡിന്റെ കാഠിന്യവും കുറച്ചേക്കും” ഡോ .ഗ്രിഫിൽ പി റോജേഴ്സ് പറഞ്ഞു.
“ഉയർന്ന അളവിലുള്ള ഈർപ്പം ശ്വാസകോശത്തിലേക്ക് വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തും ,ഉയർന്ന അളവിലുള്ള ഈർപ്പം വൈറസുകൾക്കെതിരെ പോരാടുന്ന ഇന്റർഫെറോണുകൾ എന്ന പ്രത്യേക പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും, ഇത് ഇന്റർഫെറോൺ പ്രതികരണം എന്നറിയപ്പെടുന്നു. കുറഞ്ഞ അളവിലുള്ള ഈർപ്പം എംസിസിയും ഇന്റർഫെറോൺ പ്രതികരണവും തകരാറിലാക്കുന്നു, ഇത് തണുത്ത കാലാവസ്ഥയിൽ ആളുകൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള ഒരു കാരണമായിരിക്കാം.”
അദ്ദേഹം പറഞ്ഞു

