ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. പരിക്കേറ്റനാലുപേരുടെ നില ഗുരുതരമാണ്. ദേശീയപാത 44 ല്‍ ഇന്ന് രാവിലെ (14.2.21)യായിരുന്നു അപകടം. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിവാന്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്നുവന്ന ട്രക്കില്‍ ഇടിക്കുകുയായിരുന്നു. ചിറ്റൂര്‍ ജില്ലയിലെ മദനപ്പളളിയില്‍ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു. എട്ടുസ്ത്രീകളും ഒരു കുഞ്ഞും അഞ്ച് പുരുഷന്മാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

