വീടും വാഹനവും അടിച്ചുതകര്‍ത്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം.’ തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പച്ചക്കറിക്കടക്കാരന്റെ വീടും വാഹനവും അടിച്ചുതകര്‍ത്ത നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂപ്പാറ സ്വദേശികളായ സുനില്‍കുമാര്‍, സ്റ്റീഫന്‍ എന്നറിയപ്പെടുന്ന ശബരി, സ്വാമിയാര്‍മഠം സ്വദേശി ശ്രീജിത്ത്, മുരുക്കുംപുഴ സ്വദേശി സേവിയര്‍ എന്നിവരെയാണ് അറസ്റ്റ് ‌ചെയ്തത്.

ചെങ്കോട്ടുകോണം സ്വദേശി അനിലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം അ്ര്‍ദ്ധരാത്രിയില്‍ കാറിലെത്തിയ നാലംഗ സംഘം അനിലിന്‍റെ വീടും വാഹനവും അടിച്ചുതകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ അനില്‍കുമാറിന്റെ മാതാവിനേയും സഹോദരി പുത്രനേയും മര്‍ദ്ദിച്ചെന്നും പരാതിക്കാര്‍ പറയുന്നു. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം വീട്ടില്‍ നിന്നും പണം കവര്‍ന്നതായും അനില്‍കുമാര്‍ പറഞ്ഞു.

ക്രിമിനല്‍ പാശ്ചത്തലമുളളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഇരുകൈപ്പത്തികളും നഷ്ടമായ ആളാണ്പ്ര തികളിലോരാളായ സറ്റീഫന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →