വണ്ടൂരില്‍ തെങ്ങുകയറ്റ തൊഴിലാളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കംതിരുവനന്തപുരംഛ

തിരുവനന്തപുരം: ഡിഎഫിന്റെ ഉറച്ച കോട്ടയായ വണ്ടൂരില്‍ തെങ്ങ് കയറ്റ തൊഴിലാളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം. പഞ്ചായത്തംഗമായ ചന്ദ്രന്‍ ബാബുവിനെയാണ് പട്ടികജാതി സംവരണ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മൊറയൂര്‍ പഞ്ചായത്തംഗമായ ചന്ദ്രന്‍ബാബു ഒരു കലാകാരന്‍കൂടിയാണ്. ചവിട്ടുകളിയിലും സജീവമാണ് കോളേജ് പഠനകാലത്ത് എസ്എഫ് ഐ ഡിവൈഎഫ്‌ഐ ഭാരവാഹിയായിരുന്നു.

മൊറയൂരിലെ മുസ്ലീം ലീഗ് കോട്ടയായിരുന്ന അഞ്ചാം വാര്‍ഡില്‍ അട്ടിമറി വിജയമാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചന്ദ്രന്‍ നേടിയത്. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ തന്നെയാവും ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ തെങ്ങ് കയറ്റ തൊഴിലാളിലെ ഇറക്കുന്നത് നല്ലതാണെന്ന വിലയിരുത്തല്‍ സിപിഎംനുണ്ട്. യുഡിഎഫിന്റെ ഈ ഉറച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ സാധാരണക്കാരനായ എന്‍ കണ്ണന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ അട്ടിമറിച്ച ചരിത്രവും നേരത്തെ വണ്ടൂരിനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →