പിഎസ്.സി സമരം.ഡിവൈഎഫ് ഐ നേതാക്കള്‍ സമരക്കാരുമായി ചര്‍ച്ചചെയ്യുന്നു

തിരുവനന്തപുരം: പിഎസ് സി സമരത്തില്‍ ഒത്തുതീര്‍പ്പിനായി ഡിവൈഎഫ് ഐ. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സമരക്കാരും ഡിവൈഎഫ്‌ഐ നേതാക്കളും ചര്‍ച്ച നടത്തുന്നത്. നേരത്തേ എ എ റഹിം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തിയിരുന്നു. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. സമരക്കാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാമെന്ന് റഹിം ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറഞ്ഞു.

നിയമന വിവാദത്തില്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്ന് 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 20നുളളില്‍ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സമരത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം പ്രഹസനവും അഭിനയവും ആണെന്നായിരുന്നു മന്ത്രിയുടെ വാദം . പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ് ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിനായി ഡിവൈഎഫ് ഐ രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →