ദില്ലി: ഇന്ത്യയിലെ ആഭ്യന്തര ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. 10 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് വര്‍ദ്ധനവ്. പുതുക്കിയ നിരക്ക് മാര്‍ച്ച് 31 വരെ പ്രബല്യത്തിലുണ്ടായിരിക്കും. നേരത്തെ മുംബൈക്കും ഡെല്ഹിക്കുമിടയില് യാത്ര ചെയ്യാന്‍ 3,500 -10,000 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ വര്‍ദ്ധനവ് നിലവില്‍ വന്നതോടെ അത് 3900-13,000 രൂപ വരെയായി ഉയരും. ഒരിടത്തേക്കുളള യാത്രക്കുളള നിരക്കാണിത്. യാത്രക്കാര്‍ നല്‍കേണ്ട വിമാനത്താവള ഫീസ്, പാസഞ്ചര്‍ സെക്യൂരിറ്റി ഫീസ്, ജിഎസ്ടി എന്നിവ ഇല്ലാതെയാണ് ഈ നിരക്ക്. ഈ തുക പ്രത്യകം നല്‍കേണ്ടി വരും.
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു
