ബെംഗളൂരു: കർണാടകയിലെ ആദ്യത്തെ ജൈവകൃഷി സർവകലാശാല ശിവമോഗയിൽ ആരംഭിക്കുന്നു.
കാർഷിക മന്ത്രി ബി സി പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൈവകൃഷി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകൾ ജൈവ ഉൽപന്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ജൈവകൃഷിക്ക് ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലും ഛത്തീസ്ഗഡിലും ജൈവകൃഷി സർവകലാശാലകളുണ്ട്. ശിവമോഗയിൽ സമാനമായ ഒരു സർവകലാശാല സ്ഥാപിക്കാൻ ഓർഗാനിക് ഫാർമിംഗ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.