കൊച്ചി: പാലക്കാട് പുതുപ്പരിയാരം പടിഞ്ഞാറേവീട്ടിൽ പ്രജീവ് സർഗാത്മകതയെ പൂർണ്ണാർത്ഥത്തിൽ കലാമൂല്യത്തോടുകൂടി സമർപ്പിച്ചുകൊണ്ട് സെൽഫോണിൽ ചിത്രീകരിച്ച സിനിമയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള “ഈയൊരു നിമിഷവും കടന്നു പോകും”. ഒരു സിനിമയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെൽഫോൺ ഏറ്റവും നല്ലൊരു ഉപകാരി ആണെന്ന കാര്യം അനാദൃശമായ ഒരു പ്രണയ കഥയെ സുന്ദരമായി ആവിഷ്കരിച്ചുകൊണ്ട് സംശയലേശമന്യെ തെളിയിച്ചിരിക്കുകയാണ് പ്രജീവ് .
സ്വാഭാവിക ലൈറ്റിങ് ഉപയോഗിച്ചു അനുബന്ധ ഉപകരണങ്ങൾ ഇല്ലാതെയും കൂടുതൽ സഹായികൾ ഇല്ലാതെയും പൂർത്തിയാക്കിയ സിനിമ സാമൂഹിക മാധ്യമങ്ങളിൽ കൂടി അനേകർ കണ്ടുകഴിഞ്ഞു. മൊബൈലിൽ പല കലാസൃഷ്ടികൾ പലരും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇത്ര സാങ്കേതിക മികവോടെ കമനീയമായ ഒരു ചിത്രം അധികപേരും ഒരുക്കിയിട്ടുണ്ടാവില്ല. ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ സൃഷ്ടിച്ചെടുക്കുന്ന ശാസ്ത്രവും കലയും സൗന്ദര്യശാസ്ത്രം ഒക്കെയാണ് സർഗാത്മകത എന്ന് പറയുന്നത്. നിസ്സാരം എന്ന് നമുക്ക് തോന്നാവുന്ന സർഗ്ഗ പാരതക്ക് മാനവികതയുടെ വിലയുണ്ട്.
പുതുമുഖ സംവിധായകനായി എത്തി നല്ല ചെറു സിനിമയുടെ എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. ചിത്രസംയോജനം ശബ്ദമിശ്രണം തുടങ്ങിയവ മികവോടെ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം നല്ല സിനിമകളുടെ സാധ്യത ഒരിക്കലും അസ്തമിക്കുന്നില്ല എന്ന് നമുക്ക് കാണിച്ചു തരുന്നു. വലിയ സിനിമകൾ നിർമ്മാണത്തിലും വിതരണത്തിലും പ്രതിസന്ധി നേരിടുമ്പോൾ സ്വീകാര്യമാകുന്നത് ഇതുപോലുള്ള ചെറിയ സിനിമകളാണ്. ഇത്തരം സിനിമകൾക്ക് ഇനിയും സാധ്യതകൾ വളരെയേറെയാണ്.
മൊബൈൽ സിനിമ പഠനവും പുതിയ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നു. ചലച്ചിത്ര പഠനവിഭാഗത്തിൽ ഏറ്റവും വിശാലവും സർഗപരമായ അവസരങ്ങൾ നൽകുന്നു സെൽഫോൺ സിനിമ നവമാധ്യമങ്ങളുടെ അനന്തവിശാലത ഇത്തരം സിനിമകൾക്കുള്ള സുരക്ഷിത ഇടങ്ങളാണ്. എഴുത്തും വായനയും ചിത്രീകരണം സന്നിവേശം സ്വയം സന്നദ്ധനായി പൂർത്തിയാക്കുന്ന സജീവന് കൂടുതൽ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ നല്ല സിനിമകൾ ഇനിയും ഉണ്ടായിത്തീരും. മുഖ്യധാരയിൽ ഫീച്ചർ ചിത്രങ്ങളുടെ ഭാവി എന്താണെന്ന് നമുക്ക് പറയാനാവില്ല. പക്ഷെ എന്ത് ത്യാഗം ചെയ്തും എടുക്കുന്ന മൊബൈൽ സിനിമകൾ എന്തിനേയും അതിജയിക്കുക തന്നെ ചെയ്യും.
ഈ ഒരു നിമിഷവും കടന്നു പോകും , കണ്ണുകൾകൊണ്ട് പ്രണയം പറഞ്ഞ എത്രയോ മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്നു. ചില നേരങ്ങളിൽ ഒരു നിമിഷം കൊണ്ട് പ്രണയം മുള പൊട്ടുമ്പോൾ ആശയങ്ങൾ കൈമാറുന്നത് മിഴികൾ കൊണ്ടാണ്. രസകരമായ ഈ സിനിമ ശ്രീകാർത്തി പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും പ്രജീവ് തന്നെയാണ്. കേന്ദ്ര കഥാപാത്രങ്ങളെല്ലാം തന്മയത്തത്തോടെ അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് ശാന്തകുമാരി ആണ് . ഷേക്ക് ഇലാഹി, ജോപോൾ ജോസ് , മഹിളാ മണി അമ്മാൾ, ആർദ്ര , ഉമേഷ്, മോനി വർഗീസ്, രമേഷ് ഗോപി , കൃഷ്ണൻകുട്ടി, അരുൺ വി അക്ഷയ് , തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറശില്പികൾ . പുതുമയാർന്ന ഒരു ഗാനവും ഈ സിനിമയെ ഗ്രാമീണതയുടെ ദൃശ്യാനുഭവമാക്കുന്നു.