മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

കൊല്ലം :വീടും പുരയിടവും സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനേയും ഭാര്യ ശാന്തിനിയേയും പോലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം . മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →