പഞ്ചാബ് ബിജെപി അധ്യക്ഷനു നേരേ ആക്രമണം: പിന്നില്‍ കോണ്‍ഗ്രസെന്ന് അശ്വനി ശര്‍മ

ചണ്ഢിഗഢ്: പഞ്ചാബില്‍ ബിജെപി അധ്യക്ഷന് നേരെ തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണം. ഫിറോസ്പൂരില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മയെ അജ്ഞാത സംഘം വടി ഉപയോഗിച്ച് ആക്രമിച്ചത്. എന്റെ വാഹനം ഇരുമ്പ് വടികളും വടികളും കൊണ്ട് തകര്‍ത്തു. ഇത് കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രതിഷേധമാണ്. കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിസാന്‍ യൂണിയന്‍ പതാകകള്‍ പിടിച്ച് എത്തുകയായിരുന്നുവെന്നുമാണ് അശ്വനി ശര്‍മ ആരോപിക്കുന്നത്.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ശര്‍മ്മയും പാര്‍ട്ടി പ്രവര്‍ത്തകരും ഫിറോസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വസതിക്ക് സമീപം ധര്‍ണ നടത്തി. ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത തടഞ്ഞു. അന്വേഷണം നടത്തുമെന്ന് എസ്എസ്പി ഫിറോസ്പൂര്‍ ഭാഗീരത്ത് സിംഗ് മീന ഉറപ്പ് നല്‍കിയതിന് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്. കഴിഞ്ഞയാഴ്ചയും ശര്‍മയ്ക്കു നേരെ സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →