വരണാസി: ഗുജറാത്തിലെ ഗാന്ധിധാമില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച റാംബാഗ് ഗവണ്‍മെന്റ് സബ് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനുജ് ശ്രീവാസ്തവയ്ക്കാണ് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആര്‍ടി-പിസിആര്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ല.
”ഞാന്‍ ജനുവരി 16 ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചു, പക്ഷേ ആദ്യ ഡോസ് കൊവിഡില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നില്ല , രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിനുശേഷം മാത്രമാണ് വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, എനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ചുമയും പിന്നാലെ പനി വന്നു. ദ്രുതഗതിയിലുള്ള ആന്റിജന്‍ പരിശോധനയിലൂടെ ഇത് കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നുവെന്നും ഡോ. ശ്രീവാസ്തവ പറഞ്ഞു

