കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഹിറ്റ്ലർ. മെഗാസ്റ്റാറിനൊപ്പം വൻ താരനിര അണിനിരന്ന ഈ ചിത്രം വൻ വിജയമായിരുന്നു നേടിയത്. ഇപ്പോഴിതാ സംവിധായകൻ സിദ്ദീക്ക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ പങ്കുവെക്കുന്നു.
മമ്മൂക്ക അഡ്വാൻസ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്ലർ. പടം റിലീസ് ആയി കഴിഞ്ഞാണ് മമ്മൂക്കയും മുകേഷും ഒക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്ലർ റീമേക്ക് ചെയ്തു.

