രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗസിന് വന്‍നേട്ടം

ജയ്പ്പൂര്‍: രാജസ്ഥാനില്‍ 90 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 60 നഗരസഭകളില്‍ ബിജെപി അധികാരത്തിലിരുന്ന സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ ഈ തിരിച്ചുവരവ്. 19 നഗരസഭകളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരണം നേടി. ബാക്കിയിടങ്ങളില്‍ സ്വന്ത്രരുടെ പിന്തുണ ഉറപ്പാക്കി. ബിജെപി ആകെ 37 ഇടങ്ങളിലാണ് അധികാരം ഉറപ്പിച്ചത്. 24 ഇടങ്ങളില്‍ ബിജെപി ഒറ്റക്ക് ഭരണം നേടി. എന്‍സിപിയും ,രാഷ്ട്രിയ ലോക്താന്ത്രിക്ക് പാര്‍ട്ടിയും ഓരോ നഗരസഭകളില്‍ വിജയിച്ചു. 20 ജില്ലകളിലായി 80 നഗരസഭകള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ,ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ജനുവരി 28ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.

ഡിസംബറില്‍ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും ഇതര കക്ഷികളുടെ പിന്തുണയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ അധികാരം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളില്‍ 33ലും അദ്ധ്യക്ഷസ്ഥാനം നേടാന്‍ പാര്‍ട്ടിക്കായപ്പോള്‍ 10 എണ്ണം മാത്രമേ ബിജെപിക്ക് ലഭിച്ചിരുന്നുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →