അമ്മയുടെ സിനിമയ്ക്ക് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി മത്സരം

കൊച്ചി: ട്വന്റി ട്വന്റിക്ക് ശേഷം അമ്മ സംഘടനയുടെ താരങ്ങൾ അണിനിരക്കുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നിർമ്മാണം ആന്റണി പെരുമ്പാവൂർ ആയിരിക്കും. അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് സിനിമ പ്രഖ്യാപിച്ചത്. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ടി കെ രാജീവ് കുമാറാണ് ഒരുക്കുന്നത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം ഒരുക്കുന്ന ഈ ചിത്രത്തിൽ സംഘടനയിലെ 140 താരങ്ങൾ അഭിനയിക്കും. ഈ ചിത്രത്തിന് പേര് നൽകാൻ പ്രേക്ഷകർക്കിടയിൽ ഒരു മത്സരവും സംഘടന ഒരുക്കുന്നുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമയായിരുന്നു അമ്മ സംഘടനയിലെ താരങ്ങൾ എല്ലാവരും ഒന്നിച്ച് അഭിനയിച്ച ട്വന്റി ട്വന്റി. ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയുടെ നിർമ്മാണം ദിലീപ് ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →