കോവിഡ്‌ വ്യാപനം രൂക്ഷമായ സെക്രട്ടറിയേറ്റില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന്‌ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍മതിയെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. നിയന്ത്രണം ഡെപ്യൂട്ടി സെക്രട്ടറി വരെയുളളവര്‍ക്കാണ്‌. മറ്റുളള ജീവനക്കാര്‍ക്ക്‌ ‘വര്‍ക്ക്‌ ഫ്രം ഹോം’ നല്‍കിയിട്ടുണ്ട്‌. ധനവകുപ്പിലാണ്‌ ആദ്യം കോവിഡ്‌ വ്യാപനം ഉണ്ടായത്‌. ഇതിന്‌ പിന്നാലെ നിയമ പൊതുഭരണ വകുപ്പുകളിലും കോവിഡ്‌ പടരുകയായിരുന്നു.

സെക്രട്ടറിയേറ്റിലെ 55 ലധികം ജീവനക്കാര്‍ക്ക്‌ കോവിഡ്‌ ബാധിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. . ഇതേ തുടര്‍ന്ന്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. കാന്റീന്‍ തെരഞ്ഞെടുപ്പ്‌ കോവിഡ്‌ വ്യാപനത്തിന്‌ കാരണമായെന്നും ആക്ഷേപമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →