അക്ഷയ് കുമാറിന് ഐ.ക്യു കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ എസ്.ജില്‍.

ഒരു കാര്യത്തെയും ഗൗരവമായി കാണാത്തയാളാണ് അക്ഷയ് കുമാറെന്നും അദ്ദേഹത്തിന് ഐ.ക്യു ഇല്ലെന്നും ജസ്ബീര്‍ പറഞ്ഞു. പ്രധാനമന്ത്രി എന്ത് പറയുന്നുവോ അത് അനുസരിക്കലാണ് അക്ഷയ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലേയും മറ്റ് മേഖലകളിലേയും താരങ്ങളെ കൊണ്ട് സര്‍ക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്യിപ്പിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. കേന്ദ്രം സമരത്തെ പേടിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും ജസ്ബീര്‍ പറഞ്ഞു.

നേരത്തെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയും അക്ഷയ് കുമാറിന്റെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു. മോദിയെ പുകഴ്ത്താന്‍ അക്ഷയ് കുമാറിനെ പോലുള്ളവര്‍ ഉണ്ടെന്നും പിന്തെന്തിനാണ് ഭാരത് രത്‌ന ജേതാക്കളെക്കൊണ്ട് ട്വീറ്റ് ചെയ്യിപ്പിച്ചതെന്നുമായിരുന്നു താക്കറെയുടെ വിമര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →