കൊച്ചി: നിയമസഭാ ഇലക്ഷന് എറണാകുളം പിടിക്കാന്‍ കിഴക്കമ്പലം ട്വന്റി20 രംഗത്ത്. അംഗത്വം എടുക്കാനായി പ്രമുഖ പത്രങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നല്‍കി കഴിഞ്ഞു. നിലവില്‍ എറണാകുളം ജില്ലയില്‍ നിന്നു മാത്രമാണ് അംഗത്വം എടുക്കാന്‍ കഴിയൂ. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ വെബ്സൈറ്റുകളില്‍ കയറിയോ അംഗത്വം എടുക്കാമെന്നാണ് പരസ്യം.
നിയമ സഭാ ഇലക്ഷന് എറണാകുളം ജില്ലയില്‍ മത്സരിക്കുന്നതിന് മുന്‍പായി ജനങ്ങളുടെ പ്രതികരണം അറിയാനായാണ് ഇത്തരം ഒരു ക്യാംപയിന്‍ സംഘടിപ്പിക്കുന്നതെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.

