ജക്കാര്‍ത്ത: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ എല്ലാവരും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ നിയമത്തില്‍ ഇളവ് വരുത്തുന്നത് .
അതെ സമയം മുസ്ലിം യാഥാസ്ഥിതിക നിയമങ്ങള്‍ പിന്തുടരുന്ന ഇന്തോനേഷ്യയിലെ മാറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് വരവേറ്റത് . വെള്ളിയാഴ്ചയാണ് തീരുമാനം നിലവില്‍ വന്നത് .
തെക്ക് കിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥിനികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. മതപരമായ വേഷ വിധാ നങ്ങള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണെന്നും സ്കൂളുകളില്‍ ഇത് നിര്‍ബന്ധമാക്കാനും കഴിയില്ലെന്നും വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി .നിയമം പാലിക്കാത്ത സ്കൂളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി