25-ാ മത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന്

കൊച്ചി: ലോകസിനിമ വിഭാഗത്തിൽ ഏറ്റവും അധികം ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരുപത്തിയഞ്ചാമത്തെ രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ആരംഭിക്കും. നാലു മേഖലകളിലായി 80 ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.

രാജ്യാന്തര മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ഹോമേജ് ലോക സിനിമ, തുടങ്ങിയ വിഭാഗങ്ങളിലായി എൺപതോളം ചിത്രങ്ങളാണ് നാലു മേഖലകളിലും പ്രദർശിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ഇടയിൽ നടത്തുന്ന രാജ്യാന്തരചലച്ചിത്രമേളയിൽ പരമാവധി ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. തോമസ് വിന്റർ ബെർഗിന്റെ അനതർ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എസ്പൈ, അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്റ്, തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഒരു മേഖലയിലും ആറ് തീയറ്ററുകളിൽ ആയിട്ടാണ് പ്രദർശനം.

ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് തിരിതെളിയുന്ന മേള മുഖ്യ വേദിയായ ടാഗോർ തിയേറ്ററിന് പുറമേ കൈരളി, ശ്രീ, നിള, കലാഭവൻ, നിശാഗന്ധി എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ. തിരുവനന്തപുരത്തിനു പുറമേ എറണാകുളം, തലശ്ശേരി, പാലക്കാട്, തുടങ്ങിയ മേഖലകളിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →