കർഷക സമരത്തെ അനുകൂലിച്ചുകൊണ്ട് മലയാളി താരങ്ങളും രംഗത്ത്

കൊച്ചി: കർഷക സമരത്തെ പിന്തുണച്ച് മലയാളി താരങ്ങളായ ഷാൻ റഹ്മാൻ, ഷഹബാസ് അമൻ, സലിംകുമാർ, സജിത മഠത്തിൽ എന്നിവർ രംഗത്തെത്തിയിരിക്കുന്നു.

സംഗീത രംഗത്തുനിന്ന് ഷാൻ റഹ്മാനും ഷഹബാസ് അമനും എത്തിയപ്പോൾ അഭിനയരംഗത്ത് നിന്ന് സലിംകുമാർ സജിത മഠത്തിൽ തുടങ്ങിയവരാണ് കർഷക സമരത്തെ അനുകൂലിച്ചത്. ഉണ്ട ചോറിന് നന്ദി എന്നാണ് ഷാൻ റഹ്മാൻ കുറിച്ചത്. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം എന്നാണ് സലിംകുമാർ പോസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →