പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെൻറിയുടെ മലയാള അരങ്ങേറ്റം ദുൽഖർ സൽമാന്റെ നായികയായി

കൊച്ചി: ബോബി സഞ്ജയിന്റെ രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെന്റി മലയാളത്തിലെത്തുന്നു.

കൊക്ക് ടെയിൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഡയാന തുടർന്ന് ഹാപ്പി ബാഗ് ജായേഗി, ലക്നൗ സെൻട്രൽ, പരമാണു ദ സ്റ്റോറി ഓഫ് പൊക്രാൻ, ഖാൻദാനി ഷഫഖാന, ശിദ്ദത്, ജേർണി ബിയോണ്ട് ലവ് എന്നീ ബോളിവുഡ് ചിത്രങ്ങളിൽ നായികയായി. തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ അസ്ലം പുരയിലാണ് ചായാഗ്രഹണം. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മിഗോപാലസ്വാമി, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Share
അഭിപ്രായം എഴുതാം