കൊച്ചി: മിമിക്രി രംഗത്ത് ഒന്നിച്ചുള്ള കാലം മുതൽ ആത്മ സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ഇരുവരും സിനിമയിലെത്തിയ ശേഷവും ആ സൗഹൃദം നിലനിർത്തുന്നു. നാദിർഷ സംവിധാനരംഗത്തേക്ക് എത്തിയപ്പോഴും പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു.
വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലും ആയുള്ള നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷമാണ് വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ മകളായ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് ആയിഷ. ഇവരുടെ സുഹൃത്താണ് നമിതപ്രമോദ്. ടിക്ക് ടോക്ക് വീഡിയോയുമായി ഇവർ ഒരുമിച്ച് എത്തിയിരുന്നു. സുഹൃത്ത് വിവാഹിതയാവുന്നതിന്റെ സന്തോഷവും ഇവർ പങ്കുവെച്ചിരുന്നു. കുടുംബസമേതം വിവാഹത്തിനെത്തിയ ദിലീപും കുടുംബവും നാദിർഷയുടെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വെളുത്ത മുണ്ടും ഷർട്ടും അണിഞ്ഞ് ആയിരുന്നു ദിലീപ് എത്തിയത്. വെളുത്ത കുർത്തിയിലായിരുന്നു നാദിർഷ. കുർത്തിയണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി എത്തിയത്. ഇത്തവണയും സൽവാറിൽ തന്നെയായിരുന്നു കാവ്യാമാധവൻ. കുടുംബസമേതം ഇവരുടെ ചിത്രങ്ങൾ കണ്ടതോടെ ആരാധകരും സ്നേഹം അറിയിച്ചു എത്തിയിട്ടുണ്ട്.

