വിവാഹ സല്‍ക്കാരത്തിനോടനുബന്ധിച്ചുണ്ടായ സംഘഷത്തില്‍ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു

മാവേലിക്കര: വിവാഹ സല്‍ക്കാരത്തിനോടനുബന്ധിച്ചുണ്ടായ സംഘഷത്തില്‍ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. തട്ടാരമ്പലം കോഴിപ്പാലത്തെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെയാണ്‌ തട്ടാരമ്പലം വടക്ക്‌ പനച്ചിത്തറയില്‍ രഞ്‌ജിത്ത് (33) കൊല്ലപ്പെട്ടത്‌. രഞ്‌ജിത്തിനെ കൂട്ടംകൂടി മര്‍ദ്ദിക്കുന്ന രംഗങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. വിവാഹസല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രഞ്‌ജിത്തിന്റെ തലയ്ക്ക് ‌ പട്ടിക കഷണം ഉപയോഗിച്ചുളള അടിയേല്‍ക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണമടയുകയുമായിരുന്നു. ഇതേ തുടര്‍ന്ന്‌ വരന്റെ പിതാവ്‌ നെല്‍സന്‍(54), കൊല്ലം പടപ്പാക്കര എളളുവിള അജിത്‌ (19) ചരുവിള അഭിലാഷ് ‌(22), പ്രതിഭ ഭവന്‍ അഭിന്‍ (23), എന്നിവരെ പോലീസ്‌ അറസ്‌റ്റുചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. ‌

കഴിഞ്ഞ മാസം 26 നായിരുന്നു വിവാഹം. തട്ടാരമ്പലം മറ്റം വടക്ക്‌ ഹൈവ്യൂവീട്ടില്‍ നെല്‍സന്റെ മകന്റെ വിവാഹ ശേഷം നടന്ന സല്‍ക്കാരത്തിനിടെ ആഘോഷങ്ങള്‍ റോഡിലേക്കിറങ്ങി ഗതാഗത തടസമുണ്ടാക്കുകയും, പാട്ടും ബഹളവും അയല്‍വാസികള്‍ക്ക്‌ ശല്യമുണ്ടാക്കുന്ന രീതിയിലാവുകയും ചെയ്‌തിരുന്നു. ഇത്‌ ചോദ്യം ചെയ്യാനെത്തിയ നാട്ടുരകാരുമായി കൊല്ലത്തുമെത്തിയ ചിലര്‍ പ്രശ്‌നമുണ്ടാക്കുകയും കയ്യാങ്കളിയിലേക്ക്‌ നീങ്ങുകയുമായിരുന്നു. ഇതിനടെയാണ്‌ രഞ്‌ജിത്തിന്‌ ക്രൂരമായ മര്‍ദ്ദനമേല്‍ക്കുന്നത്‌.‌

കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ നെല്‍സന്റെ വീടിന്‌ മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. പ്രശ്‌നക്കാരായ മുഴുവന്‍ പേരെയും അറസറ്റ്‌ ‌ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും സുഹൃത്തുക്കളും രണ്ടുമണിക്കൂറോളം തട്ടാരമ്പലത്തിന്‌ സമീപം റോഡ്‌ ഉപരോധിച്ചു. തുടര്‍ന്ന്‌ പോലീസ്‌ 10 പേരെ പ്രതി ചേര്‍ത്ത്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ അറസറ്റ്‌ ചെയ്യുമെന്നും അറിയച്ചതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. വിവാസല്‍ക്കാരത്തില്‍ പങ്കെടുത്ത ആരോ പകര്‍ത്തിയ ദൃശ്യങ്ങാണ്‌ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത്‌ വന്നത്.‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →