കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു

ശ്രീനഗര്‍: കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് താത്ക്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനങ്ങളാണ് പുന:സ്ഥാപിച്ചത്. കശ്മീര്‍ ഭരണകൂട വക്താവായ രോഹിത് കന്‍സാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച (06/02/21) അര്‍ദ്ധ രാത്രിയോടെ എല്ലാ ഭാഗങ്ങളിലും 4 ജി ലഭ്യമാകുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

നീണ്ട 18 മാസങ്ങള്‍ക്ക് ശേഷമാണ് കശ്മീരില്‍ 4 ജി സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നത്. മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 4 ജി സേവനങ്ങള്‍ പുന:സ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →