ലഹരി വസ്‌തുക്കളുമായി മൂന്ന്‌ യുവാക്കള്‍ അറസ്‌റ്റില്‍

കളമശേരി: നാലുകിലോ കഞ്ചാവും അഞ്ച്‌ എല്‍ എസ്‌‌ ഡി സ്റ്റാമ്പും ഉള്‍പ്പടെയുളള ലഹരി വസ്‌തുക്കളുമായി മൂന്നു യുവാക്കള്‍ അറസ്‌റ്റില്‍. അവര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്ന്‌ കഞ്ചാവും എല്‍.എസ്‌.ഡി സ്റ്റാമ്പും പോലീസ്‌ കണ്ടെടുത്തു. കളമശേരി മൂലേപ്പാടം റോഡിലെ വാടക വീട്ടില്‍ നിന്നാണ്‌ അറസറ്റ്‌ ചെയ്‌തത്‌. ലഹരി കടത്ത്‌ തടയാനായി കൊച്ചിസിറ്റിപോലീസ്‌ നടപ്പാക്കിയ “യോദ്ധാ’ യെന്ന രഹസ്യ വാട്‌സാപ്പ്‌ നമ്പരില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ കളമശേരി പോലീസിന്റെയും ഷാട്ടോ പോലീസിന്റെയും നടപടി.

പ്രതികള്‍ സ്ഥിരമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ്‌ കൊണ്ടുവരാറുണ്ടെന്നും എറണാകുളത്ത്‌ മൊത്തമായും ചില്ലറയായും കഞ്ചാവ്‌ വിതരണം നടത്തുന്നവരണെന്നും പോലീസ്‌ കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്നും കൊറിയര്‍ മാര്‍ഗ്ഗം ഇന്നുരാവിലെ എത്തിച്ച കഞ്ചാവാണ്‌ പോലീസ്‌ പിടികൂടിയത്‌. കഞ്ചാവ്‌ എത്തിച്ചവര്‍ക്കായുളള അന്വേഷണത്തിലാണ്‌ പോലീസ്.‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →