എംപിമാര്‍ക്ക് മൂന്നുവരി വിപ്പുമായി ബിജെപി: സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതിനാല്‍ രാജ്യസഭയില്‍ എത്തണം

ന്യൂഡല്‍ഹി: സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതിനാല്‍ അടുത്തവാരം രാജ്യസഭയില്‍ എത്തണമെന്നു നിര്‍ദേശിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്കു ബി.ജെ.പിയുടെ വിപ്പ്. ചര്‍ച്ചകള്‍ക്കു തയാറെടുത്തു ഹാജരുണ്ടാകണമെന്നാണ് വിപ്പില്‍ പറയുന്നത്. എട്ടുമുതല്‍ 12 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ കര്‍ശനമായും രാജ്യസഭയിലുണ്ടായിരിക്കണമെന്നാണു വിപ്പിന്റെ ഉള്ളടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിദിനം അഞ്ചുമണിക്കൂറാണു രാജ്യസഭ സമ്മേളിക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ പ്രസംഗിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →