കര്‍ഷകരുടെ പാത ഉപരോധം : പോലീസ് കനത്ത ജാഗ്രതയില്‍. സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കര്‍ഷകസംഘടനകളുടെ ദേശീയ പാത ഉപരോധം . ശനിയാഴ്ച(6/02/21) ഉച്ചയ്ക്കു 12 മുതല്‍ മൂന്നു മണിക്കൂര്‍ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കും. അതേസമയം, ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. സാമൂഹിക മാധ്യമങ്ങളും നിരീക്ഷണത്തിലാണ്.ഡല്‍ഹി അതിര്‍ത്തി മേഖലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് ഇന്നത്തെ സമരം. സംഘര്‍ഷമുണ്ടാക്കില്ലെന്നും ഉപരോധത്തില്‍ കുടുങ്ങുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. ആംബുലന്‍സ്, സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസ് വാഹനങ്ങള്‍ക്കു വഴിയൊരുക്കും. വഴിതടയല്‍ തീരുന്ന മൂന്നു മണിക്ക് മുഴുവന്‍ വാഹനങ്ങളും ഒരു മിനിറ്റ് ഹോണ്‍ മുഴക്കി പിന്തുണ പ്രഖ്യാപിക്കണമെന്നു സംഘടനകള്‍ അഭ്യര്‍ഥിച്ചു.

ഡല്‍ഹി അതിര്‍ത്തിയില്‍ സമരവേദികള്‍ക്കു പുറമേയുള്ള വഴികളിലും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും റോഡ് ഉപരോധം ഉണ്ടാകില്ലെന്നു സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. യു.പിയിലും ഉത്തരാഖണ്ഡിലും എല്ലാ ജില്ലകളിലും കര്‍ഷകര്‍ ജില്ലാ അധികാരികള്‍ക്കു നിവേദനം നല്‍കും.ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഏതു സമയവും ഡല്‍ഹിക്കു വിളിക്കാമെന്നതിനാലാണ് അവിടെ വഴിതടയല്‍ ഒഴിവാക്കുന്നതെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.18 വരെ യു.പിയിലും ഹരിയാനയിലും വ്യാപകമായി കര്‍ഷകകൂട്ടായ്മകള്‍ സംഘടിപ്പിക്കും. വഴിതടയല്‍ സമരത്തിനു കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പത്തു കി.മീ. പദയാത്ര സംഘടിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →