രമേശ് ചെന്നിത്തലയുടേയും ഷാനിമോള്‍ ഉസ്മാന്റേയും നിലപാട് മാറ്റത്തെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരന്‍

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ഷാനിമോള്‍ ഉസ്മാന്റേയും നിലപാട് മാറ്റത്തെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പറയുന്നത് നല്ലതാണെന്നും എന്നാല്‍ അത് പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സുധാകരന്റെ പ്രതികരണം.

തന്റെ പരാമര്‍ശത്തിനെതിരെ സിപിഐഎം നേതാക്കള്‍ രംഗത്തെത്തുന്നത് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിന് ശേഷമായിരുന്നുവെന്നും ഷാനിമോള്‍ വേണ്ടാത്ത കാര്യത്തില്‍ അഭിപ്രായം പറയുകയായിരുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഒരാളുടെ തൊഴില്‍ ഏതാണെന്ന് പറയുന്നതില്‍ അഭിമാനമാണ് വേണ്ടത് പിണറായി വിജയന്‍ സ്വയമൊന്ന് കണ്ണാടിയില്‍ പോയി നോക്കുന്നത് നല്ലതായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →