ആണിനും പെണ്ണിനും 21ല്‍ വിവാഹം: സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: പുരുഷന്മാരുടെയും സ്ത്രീകളുടെയും കുറഞ്ഞ വിവാഹപ്രായം 21 വയസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് രണ്ടു ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ വിളിച്ചുവരുത്തണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഡല്‍ഹി, രാജസ്ഥാന്‍ ഹൈക്കോടതികളില്‍ ഈ ആവശ്യമുന്നയിച്ചു ഹര്‍ജി നല്‍കിയവര്‍ക്കാണു നോട്ടീസ്. ബി.ജെ.പി. നേതാവു കൂടിയായ അഭിഭാഷകന്‍ അശ്വനികുമാര്‍ ഉപാധ്യായയാണു സുപ്രീം കോടതിയിലെ ഹര്‍ജിക്കാരന്‍.

നിലവില്‍ പുരുഷന്മാരുടേത് 21 വയസും സ്ത്രീകളുടേത് 18 വയസുമാണു കുറഞ്ഞ വിവാഹപ്രായം. ഇത് വിവാഹബന്ധത്തില്‍ ലിംഗസമത്വം ഇല്ലാതാക്കുമെന്നും പുരുഷമേധാവിത്വത്തിന് ഇടയാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാഹപ്രായത്തിലെ ഈ വേര്‍തിരിവിനു ശാസ്ത്രീയ അടിത്തറയില്ലെന്നും തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →