ട്രാക്ടര്‍ റാലിയിലെ അക്രമം: ജുഡീഷ്യല്‍ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയോടനുബന്ധിച്ചു ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. വിഷയത്തില്‍ കോടതി ഇടപെടുന്നില്ലെന്നു വ്യക്തമാക്കി. അതിനിടെ, പരേഡുമായി ബന്ധപ്പെട്ട തെറ്റായ ട്വീറ്റുകളുടെ പേരില്‍ കേസെടുത്തതിനെതിരേ ശശി തരൂര്‍ എം.പി., മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തുടങ്ങിയവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →