ആദി പുരുഷ് സിനിമയുടെ സെറ്റിൽ തീപിടുത്തം

മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിൽ പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ആദിപുരുഷ് എന്ന സിനിമയുടെ സെറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ തീപിടിത്തമുണ്ടായി. സെറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സംഭവം നടക്കുമ്പോൾ നടൻമാർ ഇരുവരും സെറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബോളിവുഡ് ചിത്രമായ താനാജിയുടെ സംവിധായകൻ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ടി സീരീസ് നിർമ്മാണം ചെയ്യുന്ന ആദിപുരുഷ് രാമരാവണയുദ്ധം പശ്ചാത്തലമാക്കിയാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →