റിയാദ്: ഇന്ത്യയും യുഎഇ യും ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലേക്കേര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മ്മനി, അര്‍ജന്‍റീന, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍,യുകെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍,സ്വിറ്റസര്‍ലാന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബാനോന്‍ ,ഈജിപ്‌ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ബുധനാഴ്‌ച രാത്രി 9 മണിമുതല്‍ വിലക്ക് പ്രാബല്ല്യത്തില്‍ വരും.

