സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ മേയ് നാല് മുതല്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മേയ് നാലിന് ആരംഭിക്കും. യഥാക്രമം ജൂണ്‍ ഏഴിനും 11-നും അവസാനിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 12-ാം ക്ലാസ് പരീക്ഷ രണ്ടു ഷിഫ്റ്റുകളായിട്ടാണു നടത്തുക. രാവിലെ 10.30 മുതല്‍ 1.30 വരെയായിരിക്കും ആദ്യ ഷിഫ്റ്റ്. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയാണ്.

10-ാം ക്ലാസിന് രാവിലെ 10.30 മുതല്‍ 1.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേയുള്ളൂ. ഓഫ്ലൈൻ മോഡില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലൈ 15-നു ഫലപ്രഖ്യാപനമുണ്ടായേക്കും. വിശദമായ ടൈംടേബിള്‍ cbse.nic.in എന്ന വിലാസത്തില്‍ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →