ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്.

ഹൈക്കോടതിയുടെ എന്‍ട്രസ് ഗേറ്റില്‍ പ്ലേക്കാര്‍ഡുമായി നിന്നയാളാണ് ജസ്റ്റിസ് ഷിര്‍സിയുടെ കാറിലേക്ക് കരി ഓയില്‍ ഒഴിച്ചത്. പൊലീസ് ഇയാളെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

03/02/21 ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഹൈക്കോടതിയില്‍ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Share
അഭിപ്രായം എഴുതാം