റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഹരിയാനയില്‍ പിടിയിലായി

February 3, 2021 - 11:09 am

കൊച്ചി: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ്‌ സ്ഫോടനം നടത്തുമെന്ന്‌ ഭീഷണി സന്ദേശമയച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. ഹരിയാന ഗുഡ്‌ഗാവ്‌ സ്വദേശികളായ ഖാലിദ്‌ എന്ന നിധിന്‍ ശര്‍മ്മ (30), ഹക്കം(42)എന്നിവാണ്‌ പിടിയിലായത്‌. പ്രതികളെ തേടി നോര്‍ത്ത്‌ എസ്‌ഐ വിബി.അനസ്‌,എഎസ്‌ഐ വിനോദ്‌ കൃഷ്‌ണ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഹരിയാനയിലേക്ക്‌ പുറപ്പെട്ടിരുന്നു. ഹരിയാന പോലീസിന്റെ സഹായത്തോടെയാണ്‌ പ്രതികളെ പിടികൂടിയത്‌.

റിപ്പബ്ലിക്ക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ബോംബ്‌ സ്‌പോടനം നടത്തുമെന്നായിരുന്നു കൊച്ചി സിറ്റി പോലീസിന്‌ ലഭിച്ച ഭീഷണി സന്ദേശം. ഇതിനുശേഷം ഡല്‍ഹിയില്‍ സ്‌പോടനം നടന്നതോടെ സിറ്റി പോലീസ്‌ കമ്മീഷണര്‍ നാഗരാജുവിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്‌. പ്രതികളുമായി പോലീസ്‌ കേരളത്തിലേക്ക്‌ തിരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *