ആന്ധ്രപ്രദേശ്: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് അജ്ഞാതനായ വ്യക്തിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പ്രദേശ വാസികള്‍ സഹകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം ചുമന്ന് പോലീസ് ഉദ്യോഗസ്ഥ. ശ്രീകാകുളം ജില്ലയിലെ പലാസയിലാണ് സംഭവം. കെ. സിരിഷ എന്ന പോലീസ് ഉദ്യോഗസ്ഥ രണ്ടുകിലോമീറ്റര്‍ ദൂരമാണ് ചുമന്നത്.കസിബുഗ്ഗഎസ്‌ഐ ആണ് സിരിഷ.
പലാസ എന്ന തീരദേശ മേഖലയില്‍നിന്നുളള ആ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമായി. സിരിഷയുടെ നടപടിയെ അഭിനന്ദിച്ച ആന്ധ്രപ്രദേശ് പോലീസ് രംഗത്തെത്തിയിട്ടുണ്ട്. സിരിഷ മൃതദേഹം ചുമക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. ഡിജിപി ഗൗതം സവാംഗ് നടപടിയെ അഭിന്ദിച്ചതായും ട്വിറ്ററില്‍ പറയുന്നു.



