ഐടി തര്‍ക്ക പരിഹര സമിതി, നികുതി പുനഃപരിശോധനാ സമയം മൂന്നു വര്‍ഷം: അറിയാം ബജറ്റിലെ പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വര്‍ഷം (202021) ഏപ്രില്‍-ആഗസ്റ്റില്‍ 31.1 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 2.79 ലക്ഷം കോടി രൂപയില്‍ നിന്ന് 1.92 ലക്ഷം കോടി രൂപയിലേക്കാണ് നികുതി സമാഹരണം കുറഞ്ഞത്.അറ്റ പരോക്ഷ നികുതി വരുമാനം 3.86 ലക്ഷം കോടി രൂപയില്‍ നിന്ന് 3.42 ലക്ഷം കോടി രൂപയായും താഴ്ന്നിട്ടുണ്ട്; ഇടിവ് 11.23 ശതമാനം. കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ് ഇടപാടുകള്‍ കുറഞ്ഞതാണ് നടപ്പുവര്‍ഷം തിരിച്ചടിയായത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും സമാഹരണത്തെ ബാധിച്ചു. ഈ സാഹചര്യത്തിലായിരുന്നു ഇന്നത്തെ ധനമന്ത്രിയുടെ ബജറ്റ് അവരണം. ബജറ്റില്‍ പൊതു ജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ അറിയാം

ചെലവു കുറഞ്ഞ ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ ഇളവ് ഒരു വര്‍ഷം കൂടി നീട്ടി.

ആദായ നികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി

ഇന്‍കം ടാക്സ് അപലറ്റ് ട്രിബ്യൂണല്‍ വരുന്നു. ഇതോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതികള്‍ കേള്‍ക്കും

75 വയസിനു മുകളിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവവര്‍ക്കാണ് ഇളവ്.

നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍ നിന്ന് മൂന്നു വര്‍ഷമാക്കി. 50 ലക്ഷം നികുതി വെട്ടിച്ചുവെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം

ടാക്സ് ഓഡിറ്റ്: ഡിജിറ്റല്‍ ഇടപാടുകളുടെ പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടി രൂപയാക്കി

വൈകി അടക്കുന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിന് ആദായ നികുതി ഇളവുകള്‍ ലഭ്യമാകില്ല

ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നവര്‍ക്കുള്ള 80ഐബിഎ ആനുകൂല്യം അടുത്ത മാര്‍ച്ച് വരെ നീട്ടി

അഫോര്‍ഡബ്ള്‍ റെന്റിംഗ് ഹൗസിംഗ് പ്രോജക്റ്റുകള്‍ക്ക് നികുതി ഇന്‍സന്റീവ്‌സെക്ഷന്‍ 10 (23 സി) പ്രകാരമു വിദ്യാഭ്യാസ-ആശുപത്രി ട്രസ്റ്റുകള്‍ക്കുള്ള നികുതി ആനുകൂല്യത്തിനുള്ള വരുമാന പരിധി 1 കോടിയാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →