ടയര്‍ ഇന്‍സ്‌പെക്ടര്‍ ബസുകള്‍ക്കിടയില്‍ പെട്ട്‌ മരിച്ചു

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ഗാരേജില്‍ മെക്കാനിക്കല്‍ പരിശോധനക്കിടെ ബസുകള്‍ക്കിടയില്‍ പെട്ട്‌ ടയര്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു. കൈമനം പ്രകാശ്‌ ഭവനില്‍ എസ്‌.ഐ പ്രകാശ്‌ (52) ആണ്‌ മരിച്ചത്‌. 30.01.20210 ശനിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു ദുരന്തം.

ഗാരേജില്‍ ഒരു ബസിന്റെ പിന്നില്‍ നിന്ന്‌ പ്രകാശ്‌ ടയര്‍ പരിശോധന നടത്തുന്നത്‌ ശ്രദ്ധയില്‍ പെടാതിരുന്ന മെക്കാനിക്ക്‌ മറ്റൊരു ബസ്‌ പിന്നിലേക്കെടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടുബസുകള്‍ക്കിടയില്‍ പെട്ട്‌ തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റപ്രകാശിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചക്ക്‌ ഒരുമണിയോടെ പ്രകാശ്‌ മരണത്തിന്‌ കീഴടങ്ങി. സംഭവത്തില്‍ തമ്പാനൂര്‍ പോലീസ്‌ കേസെടുത്തു. ഭാര്യ: സിന്ധു.മകന്‍: വൈശാഖ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →