ഈ വര്‍ഷത്തെ ചെമ്പൈ പുരസ്‌കാരം അഭിലാഷ്‌ വെങ്കിടാചലത്തിന്‌

തിരുവനന്തപുരം: സാസംസ്‌കാരി വകുപ്പ്‌ വര്‍ഷം തോറും നല്‍കിവരുന്ന ചെമ്പൈ പുരസ്‌കാരത്തിന്‌ കേരളീയനായ യുവ സംഗീതജ്ഞന്‍ അഭിലാഷ്‌ വെങ്കിടാചലം അര്‍ഹനായി. 15,000 രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 2021 ഫെബ്രുവരി ഒന്നിന്‌ തിരുവനന്തപുരം ചെമ്പൈ ട്രസറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീവരാഹം ചെമ്പൈ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിഎസ്‌ ശിവകുമാര്‍ എം.എല്‍.എ പുരസ്‌കാരം നല്‍കും.

പാലോട്‌ രവി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൗണ്‍സിലര്‍ എസ്‌ വിജയകുമാര്‍, പി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ട്രസ്‌റ്റിന്റെ എന്‍ഡോവ്‌മെന്റ് ‌ അവാര്‍ഡുകളും ചടങ്ങില്‍ നല്‍കും. പുരസ്‌കാര ദാന ചടങ്ങിനു ശേഷം അഭിലാഷ്‌ വെങ്കിടാചലത്തിന്റെ സംഗീത കച്ചേരിയും ഉണ്ടായിരി്‌ക്കും ഫെബ്രുവരി 2ന്‌ ത്യാഗരാജആരാധനയും 3ന്‌ ആനയടി ധനലക്ഷ്‌മിയുടെ സംഗീത കച്ചേരിയും നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →