ഹൈദരാബാദ്: തെലങ്കാനയിലെ കോമരം ഭീം ആസിഫാബാദ് ജില്ലയില്‍ രണ്ട് ആദിവാസി കുട്ടികളെ കൊന്ന കടുവ അതേ വനത്തില്‍ തിരിച്ചെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ് . 2019 നവംബറിലായിരുന്നു ആദിവാസികുട്ടികള്‍ കടുവയുടെ ആക്രമണത്തിനിരയായത്. നവംബര്‍ 11 നാണ് ദിഗഡ ഗ്രാമത്തില്‍ 20 കാരനായ സിദം വിഘ്‌നേഷിനെ കൊന്ന് മാസം ഭക്ഷിച്ചത്. അതി്‌നു ശേഷം അപ്രത്യക്ഷനായ കടുവ നവംബര്‍ 29ന് പെന്‍ചിക്കല്‍പേട്ട് ബ്ലോക്കിലെ മന്നേവാഡയിലുളള കുഗ്രാമത്തിലെ പസുല നിര്‍മ്മല യെന്ന 19 കാരിയയും കൊലപ്പെടുത്തിയരുന്നു. അതിന് ശേഷം മഹാരാഷ്ട്രയിലെ കാടുകളിലേക്ക കടുവ ഓടിമറയുകയും ചെയിതിരുന്നു.
ബുധനാഴ്‌ച പുലര്‍ച്ചെ മുതല്‍ ദാഹെഗാവ് ബ്ലോക്കിലെ രാംപൂര്‍ വനമേഖലയില്‍ അതേ കടുവയെ വീണ്ടും കാണപ്പെട്ടതായി ആദിവാസികളാണ് വനം വകുപ്പിനെ അറിയച്ചത്. പ്രണാഹിത നദീതീരത്തുളള കമ്മരഗാവ് ഗ്രാമത്തിന് സമീപത്തുവച്ച് കന്നുകാലികളെ ആക്രമിച്ചതായും അവര്‍ പറഞ്ഞു. ഇതേ കടുവയാണ് വീണ്ടും എത്തിയിരിക്കുന്നതെന്ന് ജില്ലാ വനം ഓഫീസര്‍ എസ് ശാന്താറാം പറഞ്ഞു.
ദേശീയ കടുവ സംരക്ഷണ അതോരിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ വീണ്ടും കെണി സ്ഥാപിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ മനുഷ്യമാസം രുചിച്ചതിനാല്‍ മനുഷ്യവാസ കേന്ദ്രങ്ങള്‍ക്ക് അപകടമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കാടുകള്‍ക്ക് സമീപമുളള എല്ലാ കുഗ്രാമങ്ങളിലേയും ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുളളതായും അധികൃതര്‍ പറഞ്ഞു. കന്നുകാലികളെ മേയ്‌ക്കാനോ വനഫലങ്ങള്‍ ശേഖരിക്കാനോ വനങ്ങളില്‍ ഇറങ്ങരുതെന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

