ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ‌ ജോയിന്റ് കൗണ്‍സില്‍

കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന്‌ ജോയിന്റ് ‌ കൗണ്‍സില്‍ സംസ്ഥാനകമ്മറ്റി അംഗം എസ്‌.പി.സുമോദ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പീരുമേട്ടില്‍ നടന്ന ജോയിന്റ് ‌ കൌണ്‍സില്‍ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു. അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ആവശ്യമായ ക്വാര്‍ട്ടേഴ്‌സുകള്‍ പീരുമേട്ടില്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പിരുമേട്‌ എസ്‌ എംഎല്‍ ക്ലബ്ബ്‌ ഹാളില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ മേഖലാ കമ്മറ്റി പ്രസിഡന്റ് ‌ ടിസി. പ്രിയ അദ്ധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി അനൂപ്‌ ആന്റണി( പ്രസിഡന്റ് ‌) അജേഷ്‌മോന്‍.എ(വൈസ്‌ പ്രസിഡന്‍റ് ‌), വിഷ്‌ണു ആര്‍(സെക്രട്ടറി), ദിലീപ്‌ ബി.(ജോയിന്റ് സെക്രട്ടറി), വിനോദ്‌ (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോയിന്റ് ‌ കൗണ്‍സില്‍ ആര്‍ ബിജുമോന്‍, എന്‍.ആര്‍ ബീനാമോള്‍, ,കെടി ബിജു, പി.വിഷ്‌ണു , സജിലാല്‍ എന്നിവര്‍ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →