പുല്‍പ്പളളി: കേരളത്തിലെ ആദിവാസി സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ പണിയ വിഭാഗത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറായി വയനാട് പുല്‍പ്പളളി സ്വദോശി അഞ്ജലി ഭാസ്‌ക്കരന്‍. പൂക്കോട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഞ്ജലി ബിവിഎസ് സി പൂര്‍ത്തിയാക്കിയത്.
ജീവിതാവസ്ഥകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരും ചൂഷണം ചെയ്യപ്പെട്ടവരുമാണ് ആദിവാസി വിഭാഗം. അതുകൊണ്ടാണ് അഞ്ജലിയുടെ നേട്ടത്തിന് തിളക്കമേറുന്നത്. ആദിവാസി കുട്ടികളുടെ ഭാഷപോലും എങ്ങനെയാണ് തടസമാകുന്നതെന്ന് അഞ്ജലി പറയുന്നു. അതുവരെ കണ്ടും കേട്ടും പരിചിതമായ ഭാഷയായിരിക്കില്ല സ്‌കൂളിലെത്തുമ്പോള്‍ കേള്‍ക്കുക . ഇതെല്ലാം മറികടക്കാന്‍ അഞ്ജലിക്ക് കഴിഞ്ഞു ജീവിതാനുഭവങ്ങളാണ് അഞ്ജലിയുടെ കരുത്ത്